​ഗാലക്സിയെ കൈക്കുള്ളിലാക്കാൻ ദൈവത്തിന്റെ കൈ; വിസ്മയമായി ആകാശ പ്രതിഭാസം

Update: 2024-05-16 11:22 GMT

ആകാശത്ത് ഒരു കൈ കണ്ടു, ശാസ്ത്രലോകം അതിനെ ദൈവത്തിന്റെ കൈ എന്ന് വിളിച്ചു. പ്രപഞ്ചത്തെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്കത് പല അത്ഭുതങ്ങളും ഇങ്ങനെ കാട്ടിതന്നുകൊണ്ടിരിക്കും. അത്തരമൊരു പ്രതിഭാസമാണ് ദൈവത്തിന്റെ കൈയും. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച ഡാർക്ക് എനർജി കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കൈയുടെ ആകൃതി കാരണമാണ് ഇതിന് 'ദൈവത്തിന്‍റെ കൈ' എന്ന വിളിപ്പേര് ലഭിച്ചത്. ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ്. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ് ഇവയുണ്ടാകുന്നത്.

Full View

കോമറ്ററി ഗ്ലോബ്യൂൾ എന്നറിപ്പെടുന്ന ഈ പ്രതിഭാസം 1976ലാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ കണ്ടെത്തിയ സിജി 4 എന്ന കോമറ്റ് ഗ്ലോബ്യൂൾ ക്ഷീരപഥത്തിലെ 'പപ്പിസ്' നക്ഷത്രസമൂഹത്തിലാണുള്ളത്. ഇത് 100 മില്യണ്‍ പ്രകാശവർഷം അകലെയുള്ള ഇഎസ്ഒ 257-19 എന്ന ഗാലക്‌സിയുടെ സമീപത്തേക്ക് നീണ്ടുകിടക്കുകയാണ്. ഈ ആകാശ ഘടന കാണുമ്പോൾ ​ഗാലക്സിയെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെ ഒരു കൈ പോലെ തോന്നും.

Tags:    

Similar News