എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായി ചാൾസ് രാജാവ്; ആസ്തി 12 മില്യൺ ഡോളർ വർദ്ധിച്ചതായായി റിപ്പോർട്ട്

Update: 2024-05-20 12:50 GMT

ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. നിലവിൽ 770 മില്യൺ ഡോളർ ആസ്തിയുള്ള ചാൾസ് ലോകത്തെ 258-ാമത്തെ ധനികനാണ്. ചാൾസിന്റെ വ്യക്തിഗത ആസ്തി കഴിഞ്ഞ വർഷം 12 മില്യൺ ഡോളർ വർദ്ധിച്ചതായാണ് 2024-ലെ സൺഡേ ടൈംസിന്റെ സമ്പന്ന പട്ടിക കാണിക്കുന്നത്. ഇതോടെ ചാൾസിന്റെ അമ്മയും ബ്രിട്ടന്റെ രാജ്ഞിയുമായിരുന്ന എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായിരിക്കുകയാണ് ചാൾസ്. 2022 എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ രാജ്ഞിയുടെ സ്വകാര്യ ആസ്തി 468 മില്യൺ ഡോളറായിരുന്നു.

Full View

രാജ്ഞിയുടെ മരണശേഷം, നോർഫോക്കിലെ സാൻഡ്രിംഗ്ഹാം, അബർഡീൻഷെയറിലെ ബാൽമോറൽ എന്നീ സ്വകാര്യ എസ്റ്റേറ്റുകൾ ചാൾസ് രാജാവ് ഏറ്റെടുത്തിരുന്നു. ഈ ആസ്തികൾ അദ്ദേഹത്തിൻ്റെ വരുമാനം വർധിപ്പിച്ചിട്ടുണ്ട്. വെയിൽസ് രാജകുമാരനായി അധികാരത്തിലിരിക്കുമ്പോൾ ചാൾസ് ഡച്ചി ഓഫ് കോൺവാളിൽ നിന്ന് പ്രതിവർഷം ഏകദേശം 23 ദശലക്ഷം പൗണ്ട് വരുമാനം നേടിയിരുന്നു. തൻ്റെയും കുടുംബത്തിൻ്റെയും അനൗദ്യോഗിക ചെലവുകൾക്കും പേഴ്‌സണൽ സ്റ്റാഫ്, ഔദ്യോഗിക ഭവനങ്ങൾ എന്നിവയുടെ ഔദ്യോഗിക ചെലവുകൾക്കുമാണ് ഈ തുക ചെലവഴിച്ചിരുന്നത്.

Tags:    

Similar News