ആകാശത്ത് നീല വെളിച്ചം, സെക്കന്‍റിൽ 45 കിലോമീറ്റർ വേഗത; ധൂമകേതുവിന്റെ കഷ്ണം എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി

Update: 2024-05-21 12:51 GMT

ഇരുട്ട് നിറഞ്ഞ ആകാശമാകെ പെട്ടെന്ന് നീല വെളിച്ചം പരന്നു. കണ്ടുനിന്നവർ സ്തംഭിച്ച് പരസ്പരം നോക്കി. ഉൽക്കാ വർഷമെന്ന കരുതി നീലവെളിച്ചത്തിന്റെ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ ഇത് ഉൽക്കാ വർഷമോ ഛിന്നഗ്രഹമോ അല്ലെ, മറിച്ച് ഒരു ധൂമകേതുവിൽ നിന്ന് അടർന്നപോയ കഷ്ണമാണിതെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയ്യുന്നത്. മ​ഗ്നീഷ്യത്തിന്റെ സാനിധ്യം കൂടുതൽ ഉള്ളതാകാം നീല വെളിച്ചത്തിന് കാരണമെന്നാണ് ശാസ്ത്രക്ഞർ പറയുന്നത്. സ്‌പെയിനിന്‍റെയും പോർച്ചുഗലിന്‍റെയും ചില ഭാഗങ്ങളിലാണ് ഈ ദൂമകേതു ദൃശ്യമായത്.

Full View

പ്രാദേശിക സമയം രാത്രി 11.30നാണ് പോർച്ചുഗലിലൂടെ ഇത് കടന്നുപോയത്. അപൂർവ്വ ദൃശ്യം കണ്ടവർ കണ്ടവർ അമ്പരന്ന് ആകാശത്തേക്ക് നോക്കി. ആകാശക്കാഴ്ചയുടെ വിവരം അറിയിക്കാൻ പലരും എമർജൻസി സർവീസുമായി ബന്ധപ്പെട്ടെന്നും റിപ്പോർ‌ട്ടുണ്ട്. അറ്റ്ലാന്‍റിക്കിന് മുകളിൽ കത്തിയമരുന്നതിന് മുമ്പ് ഈ ഭാ​ഗം സ്പെയിനിനും പോർച്ചുഗലിനും മീതെ സെക്കന്‍റിൽ 45 കിലോമീറ്റർ വേഗതയിൽ പറന്നുവെന്നാണ് ബഹിരാകാശ ഏജൻസി പറയ്യുന്നത്.

Tags:    

Similar News