വാട്സ്ആപ്പ് കോളും സുരക്ഷിതമല്ല! തേർഡ് പാർട്ടി ആപ്പുകളുപയോ​ഗിച്ച് റെക്കോർഡ് ചെയ്യാം

Update: 2024-09-07 12:07 GMT

സാധാരണ ഫോൺ വിളിക്കുമ്പോൾ കോള്‍ റെക്കോ‍ഡ് ചെയ്യപ്പെടുമെന്ന് പേടിച്ച് വാട്സ്ആപ്പ് കോളിനെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ വാട്സ്ആപ്പ് കോളും സുരക്ഷിതമല്ലെന്നാണ് വിവരം. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ വാട്സ്ആപ്പ് കോളിനില്ല. അതുകൊണ്ട് തന്നെ വാട്സ്ആപ്പ് കോളുകൾ റെക്കോഡ് ചെയ്യാനുള്ള മൊബൈൽ ആപ്പുകൾ വലിയ തോതിൽ പ്രചാരത്തിലുണ്ട്.

വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാനായി തേർഡ് പാർട്ടി ആപ്ലിക്കേഷനുകളാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോ​ഗിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് കോളുകൾ റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാൻ ട്രായ് പോലുള്ള സംവിധാനങ്ങൾക്ക് അധികാരമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐടി നിയമമാണ് റെക്കോർഡ് ചെയ്യപ്പെട്ടു എന്ന് പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോൾ റെക്കോർഡ് ചെയ്യുന്നു എന്ന് തിരിച്ചറിയാൻ പ്രയാസമാണ്.

തേർഡ് പാർട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോർഡിംഗ് പാടില്ലെന്ന നിയമം പല വിദേശ രാജ്യങ്ങളിലും നേരത്തെ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽ നടപ്പാക്കുന്നത് വൈകിയാണ്. പഴയ മൊബൈൽ ഫോണുകളിലേക്ക് വരുന്ന കോളുകൾ റെക്കോർഡ്‌ ചെയ്താലും വിളിക്കുന്നയാൾ മനസിലാകാത്തതും അതുകൊണ്ടാണ്.

ആപ്പ് കോൾ റെക്കോർഡർ, കോൾ റെക്കോർഡർ- ക്യൂബ് എസിഅ‍ർ, വീഡിയോ കോൾ സ്‌ക്രീൻ റെക്കോർഡർ ഫോർ വാട്സ്ആപ്പ് എഫ്ബി, AZ സ്‌ക്രീൻ റെക്കോർഡർ, മൊബിസെൻ സ്‌ക്രീൻ റെക്കോർഡർ, REC സ്‌ക്രീൻ റെക്കോർഡർ, എന്നീ ആപ്പുകളാണ് പ്രധാനമായും കോള്‍ റെക്കോർഡ് ചെയ്യാനായി ഉപയോഗിക്കുന്നത്.

Tags:    

Similar News