ഇത് ചരിത്രം, ആദ്യ കൊമേർഷ്യൽ- സ്‌പേസ് വാക്ക് നടത്തി പൊളാരിസ് ഡോണ്‍ സഞ്ചാരികൾ; ബഹിരാകാശത്ത് നടന്ന് സാധാരണക്കാർ
ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ- സ്‌പേസ് വാക്ക് നടത്തി സ്പേസ് എക്സ്. പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ സ്‌പേസ് വാക്ക് നടത്തുന്ന ആദ്യ സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ്. വ്യവസായിയായ ജാരെഡ് ഐസക്മാന് വേണ്ടി സ്‌പേസ് എക്‌സ് നടത്തുന്ന മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ യാത്രയാണ് പൊളാരിസ് ഡോണ്‍. ജാരെഡ് ഐസാക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സേറാ ഗില്ലിസ്, അന്നാ മേനോന്‍ എന്നിവരാണ് ദൗത്യത്തിലുള്ളത്. ഇതിൽ ജാരെഡ് ഐസാക്മാനും സേറാ ഗില്ലിസുമാണ് ഭൂമിയില്‍ നിന്ന് 650 കിമീ ലധികം അകലെ സ്‌പേസ് വാക്ക് നടത്തിയത്.
സ്പേസ് എക്സ് വികസിപ്പിച്ച സപേസ് സ്യൂേട്ട് ധരിച്ചുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ആണിത്. നാസയുടെ അപ്പോളോ ദൗത്യങ്ങൾ പൂർത്തിയാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംമ്പർ 10ന് പോളാരിസ് ഡോണ്‍ വിക്ഷേപിച്ചത്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് മാത്രമാണ് മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഇതോടെ പിറന്നത് പുതു ചരിത്രമാണ്.