ഹാംസ്റ്റർ കോംബാറ്റ്; ഓപ്പൺ നെറ്റ്​വർക്കിൽ ഹാംസ്റ്റർ ടോക്കൺ ലോഞ്ച്; എയർഡ്രോപ്പും റിവാർഡും

Update: 2024-09-16 12:49 GMT

ഹാംസ്റ്റർ കോംബാറ്റ് എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിമിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ഇന്ന് മിക്ക രാജ്യങ്ങളിലും ഈ ​ഗെയിം ഒരു ഹരമായി മാറി കഴിഞ്ഞു. പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയ ഈ ഗെയിം ഒരു പുതിയ വഴിത്തിരിവിലാണ്. ഈ മാസം അവസാനം ഓപ്പൺ നെറ്റ്​വർക്കിൽ ഹാംസ്റ്റർ ടോക്കൺ ലോഞ്ച് ചെയ്യുകയാണെന്നാണ് വിവരം.

ഇതിൽ ദശലക്ഷക്കണക്കിന് കളിക്കാർക്കുള്ള എയർഡ്രോപ്പും റിവാർഡ് കാംപെയ്നുമൊക്കെ ഉണ്ടാകുമത്രെ. പിന്നാലെ ​നിരവധിപ്പേർ ഗെയിമിനെ വിമർശിച്ചുകൊണ്ടും രം​ഗത്തെത്തി. HMSTR ടോക്കണിന് മൊത്തം 100 ബില്യൺ ടോക്കണുകൾ ഉണ്ടായിരിക്കും. ഇതിൽ 3 ബില്യൺ ടോക്കണുകൾ ബിനാൻസ് ലോഞ്ച്പൂൾ കാംപെയ്‌നിനായി നീക്കിവച്ചിട്ടുണ്ട്.

ഈ ഗെയിമിന്റെ നിർമാതാക്കളുടെ ഐഡന്റിറ്റി ഇപ്പോഴും ലോകത്തിന് അജ്ഞാതമാണ്. ഇവർ ടെലിഗ്രാം, മെറ്റാ, എക്സ്, യുട്യൂബ് എന്നിവയിൽ നാല് ഔദ്യോഗിക ചാനലുകളാണ് നടത്തുന്നത്, ഗെയിം പ്രൊമോട്ട് ചെയ്യുന്നതിനായി വിവിധ ഭാഷകളിലായി 17 വ്യത്യസ്ത യൂട്യൂബ് അക്കൗണ്ടുകളുമുണ്ട്.

Tags:    

Similar News