ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചര്‍; വാട്‌സാപ്പിൽ ആര് മെസേജ് അയക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം

Update: 2024-08-21 13:22 GMT

വാട്‌സാപ്പിലും ഉപഭോക്താക്കൾ പലതരം സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഉപഭോക്താക്കളെ കെണിയിൽ വിഴ്ത്താൻ പല തട്ടിപ്പുകാരും തുനിഞ്ഞിറങ്ങിയിട്ടുണ്ട്. മാത്രമല്ല, മറ്റു പല രീതിയിൽ ശല്ല്യം ചെയ്യുന്നവരും ഉപഭോക്താക്കൾക്ക് തലവേദനയാകാറുണ്ട്. ഉപഭോക്താവിന്റെ വാട്‌സാപ്പ് നമ്പര്‍ കൈവശമുള്ള ആര്‍ക്കും ഉപഭോക്താവിന് മെസേജ് അയക്കാം എന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. എന്നാൽ ഇതിന് ഒരു പരിഹരവുമായി വാട്‌സാപ്പ് ഉടൻ തന്നെയെത്തും എന്നാണ് റിപ്പോർട്ട്. താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ് അയക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിക്കും.

അതിനായി അപരിചിതരില്‍ നിന്നും അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

'ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ 2.24.17.24 ബീറ്റാ പതിപ്പിലാണ് പരീക്ഷിക്കുന്നത്. വാട്‌സാപ്പ് ബീറ്റാ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിങ്‌സിലാണ് ഈ സൗകര്യം ഉണ്ടാവുക. നിലവിൽ നിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഫോണുകളിലെത്താന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News