എത്ര ചെലവേറിയാലും ശരി മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ സ്ഥാപകൻ സാം ഓള്‍ട്ട്മാന്‍

Update: 2024-05-10 04:35 GMT

എന്തു വിലകൊടുത്തും മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. 2022 ൽ ചാറ്റ് ജിപിടിയുടെ രംഗപ്രവേശനത്തോടെ സാങ്കേതിക വിദ്യാ രംഗത്തെ പ്രധാന വിഷയമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്ന ആശങ്ക പങ്കുവെക്കുന്നു. എഐ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിരുന്നു.

Full View

എന്നാൽ സാം ഓള്‍ട്ട്മാനെ പോലുള്ളവര്‍ മറുപക്ഷക്കാരാണ്. അതുകൊണ്ടാണ് എത്ര ചെലവേറിയാലും മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അഥവാ എജിഐ നിര്‍മിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേ​ഹം പറഞ്ഞത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാറ്റ് ജിപിടി എന്ന തലാര്‍ജ് ലാംഗ്വേജ് മോഡലിനേക്കാള്‍ ശേഷിയുള്ളതായിരിക്കും എജിഐ എന്നാണ് പറയപ്പെടുന്നത്. മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയെന്ന് പറയുന്നുണ്ടെങ്കിലും എജിഐയുടെ ശക്തി എത്രത്തോളം വരുമെന്നതില്‍ കൃത്യമായ നിര്‍വചനങ്ങൾ ഇപ്പോൾ ഇല്ല.

Tags:    

Similar News