നല്ലൊരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്, എന്നാൽ രക്ഷയില്ലെന്ന് യൂട്യൂബ്, വരുന്നു പോസ് ആഡ്സ് അപ്ഡേറ്റ്

Update: 2024-05-04 07:11 GMT

വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പരസ്യം കയറി വരുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല, അല്ലെ? എന്നാൽ ഈ പരിപാടി അവസാനിപ്പിക്കാൻ യൂട്യൂബിന് പ്ലാനില്ല എന്നാണ് പുറത്തു വരുന്ന വിവരം. പകരം ജനപ്രിയ പ്ലാറ്റ്ഫോമിൽ കൂടുതൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് യൂട്യൂബ്. പോസ് ആഡ്സ് എന്ന അപഡേറ്റാണ് ഇനി വരാൻ പോകുന്നത്. ഈ അപ്പ്ഡേറ്റ് വന്നു കഴിഞ്ഞാൽ വീഡിയോ കാണിക്കുന്നതിനിടെ ഇടയ്ക്ക് ഒന്നു പോസ് ചെയ്താലും പരസ്യങ്ങൾ കാണേണ്ടി വരും. യൂട്യൂബ് ഇപ്പോൾ പോസ് ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

വരും ആഴ്ചകളിൽ തന്നെ പോസ് ആഡ്സ് അപ്ഡേറ്റ് യൂട്യൂബിൽ വന്നേക്കും. കഴിഞ്ഞ വർഷം യൂട്യൂബിന്‍റെ ബ്രാൻഡ്‌കാസ്റ്റ് ഇവൻ്റിൽ പ്രഖ്യാപിച്ചത് പ്രകാരം സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിൽ പോസ് പരസ്യങ്ങൾ പൈലറ്റ് ടെസ്റ്റിങ്ങിലാണ്. ഈ പരസ്യങ്ങളുടെ ടെസ്റ്റിങ് വിജയകരമാണെന്നും കമ്പനിക്ക് ഏറെ ഗുണം ചെയ്തതായും ഗൂഗിളിൻ്റെ വൈസ് പ്രസിഡൻ്റ് ഫിലിപ്പ് ഷിൻഡ്‌ലർ പറഞ്ഞു. കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഇടയ്ക്ക് നിർത്തുമ്പോഴാണ് ഈ പരസ്യങ്ങൾ കാണിക്കുക. വീഡിയോ വീണ്ടും കണ്ടു തുടങ്ങാനായി പോസ് പരസ്യം സ്കിപ് ചെയ്യേണ്ടതായി വരും. നിലവിൽ പരസ്യം ഇല്ലാതെ യൂട്യൂബ് വീഡിയോകൾ കാണണമെങ്കിൽ പ്രീമിയം തന്നെ എടുക്കേണ്ടി വരും.

Tags:    

Similar News