വായു ശു​ദ്ധീകരിക്കാൻ ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ് സ്ഥാപിച്ച് ഐസ് ലാന്‍ഡ്

Update: 2024-05-10 13:28 GMT

ദിനംപ്രതി വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ​മനുഷ്യന്റെ നിലനിൽപ്പിന് മാത്രമല്ല ഭീഷണിയാകുന്നത്. അത് പ്രകൃതിയുടേയും, മറ്റു ജീവജാലങ്ങളുടേയും ഒന്നടങ്കമുള്ള നാശത്തിനും കാരണമാകും. ഈ പ്രശ്നത്തിന്റെ ​ഗൗരവം മനസിലാക്കികൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പല ഭരണകൂടങ്ങളും നൂതന കാലാവസ്ഥാ സംരക്ഷണ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനൊരു ഉ​ദാഹരണമാണ് ഐസ് ലാന്‍ഡില്‍ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ്.

Full View

ഇത് വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാര്‍ബണ്‍ രാസവസ്തുക്കളുപയോഗിച്ച് വേര്‍തിരിച്ചെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന കാര്‍ബണ്‍ ഭൂമിക്കടിയിലേക്ക് മാറ്റുകയും അത് സ്വാഭാവികമായി കല്ലായി രൂപാന്തരപ്പെടുകയും ചെയും. ഇതോടെ കാര്‍ബണ്‍ വീണ്ടും പുറത്തുവരില്ല. ഐസ് ലാന്‍ഡില്‍ സമൃദമായ ജിയോതെര്‍മല്‍ എനര്‍ജി ഉപയോഗിച്ചാണ് ഈ പ്ലാന്റുകളുടെ മുഴുവന്‍ പ്രവര്‍ത്തനവും. സ്വിസ് കമ്പനിയായ ക്ലൈംവര്‍ക്ക്‌സാണ് മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. ഐസ് ലാന്‍ഡിലെ രണ്ടാമത്തെ പ്ലാന്റാണിത്. 2021 ര്‍ക എന്ന പേരില്‍ ആദ്യ ഡിഎസി സ്ഥാപിച്ചിരുന്നു.

Tags:    

Similar News