ന്യൂറാലിങ്ക് ചിപ്പ് സുരക്ഷിതമല്ലെന്ന് കമ്പനി വിട്ട സഹസ്ഥാപകൻ; തലച്ചോറിന് ആഘാതമേൽപ്പിക്കും

Update: 2024-05-08 13:30 GMT

ന്യൂറാലിങ്ക് ചിപ്പ് തലച്ചോറിന് നല്ലതല്ലെന്ന് കമ്പനി വിട്ട സഹസ്ഥാപകന്‍. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി ടെലിപ്പതി എന്ന ബ്രയിൻ ചിപ്പ് ശരീരം തളർന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ഘടിപ്പിക്കുകയും ശേഷം അയാൾ‍ ചിന്തകളിലൂടെ കമ്പ്യൂട്ടർ ​ഗെയിം കളിച്ചതൊക്കെ വാർത്തയായിരുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ 'ദി ഫ്യൂച്ചര്‍ ഓഫ് എവരിതിങ് എന്ന പോഡ്കാസ്റ്റിലാണ് ന്യൂറലിങ്കിന്റെ സഹസ്ഥാപകനായിരുന്നു ബെഞ്ചമിന്‍ റാപോപോര്‍ട്ട് അ​ദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്ന സ്വന്തം സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ് ബെഞ്ചമിന്‍ ന്യൂറാലിങ്ക് വിട്ടത്.

Full View

ചെറിയ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ന്യൂറാലിങ്കിന്റെ പ്രവര്‍ത്തനം. അവ തലച്ചോറിനുള്ളിലേക്ക് കടന്ന് വിവരങ്ങള്‍ ശേഖരിക്കും. എന്നാല്‍ അത് അപകടകരമാണെന്നും തലച്ചോറിന് ആഘാതമേല്‍പ്പിക്കുമെന്നും റാപോപോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ഇലക്ട്രോഡുകളെ തലച്ചോറിനകത്തേക്ക് കടത്താതെ, തലച്ചോറിന്റെ ഉപരിതലത്തില്‍ സ്ഥാപിക്കാനാണ് പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്ന സ്ഥാപനത്തിലൂടെ ബെഞ്ചമിന്‍ റാപോപോര്‍ട്ട് ഉദ്ദേശിക്കുന്നത്. ഇത് ആളുകള്‍ക്ക് സുരക്ഷിതമാണെന്ന് ന്യൂറോ സര്‍ജനായ അദ്ദേഹം പറയുന്നു.

Tags:    

Similar News