പാരീസ് ഒളിംമ്പിക്സ് ; സുരക്ഷ ഒരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു

Update: 2024-06-23 08:31 GMT

അടുത്ത മാസം അവസാനത്തിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചു.

ഫിഫ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഖത്തറിന്റെ മികവ് ലോകം കണ്ടതാണ്. പാരീസ് ഒളിമ്പിക്സിനും സുരക്ഷയൊരുക്കുന്നതിന് ഖത്തറുണ്ടാകും. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങി.

അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഖത്തറിലെയും ഫ്രാൻസിലെയും സുരക്ഷ ഓപറേഷൻസ് റൂമുകൾ ബന്ധിപ്പിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഖത്തരി സുരക്ഷാ സേനയെ മറ്റ് സേനകളുമായി ഏകോപിപ്പിച്ച് ചുമതല കാര്യക്ഷമമായി നിർവഹിക്കുന്നതിന് സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഓപറേഷൻ റൂം മേധാവി ക്യാപ്റ്റൻ സാലിഹ് അഹ്‌മദ് അൽ കുവാരി പറഞ്ഞു. ഒളിമ്പിക്സ് സുരക്ഷ സന്നാഹങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തിനും ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്.

Tags:    

Similar News