കിംഗ് സൽമാൻ റോയൽ സംരക്ഷിത വനം ; ദേശാടന പക്ഷികളുടെ ഇഷ്ട താവളം

Update: 2024-12-28 09:39 GMT

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​കൃ​തി സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​യ കി​ങ് സ​ൽ​മാ​ൻ റോ​യ​ൽ റി​സ​ർ​വ് വ​നം അ​പൂ​ർ​വ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റു​ന്നു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​പൂ​ർ​വ ദേ​ശാ​ട​ന​പ​ക്ഷി​ക​ള​ട​ക്കം ശൈ​ത്യ​കാ​ല​ത്ത്​ ഈ ​സം​ര​ക്ഷി​ത വ​ന​ത്തി​ലെ​ത്തു​ന്നു. അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന ‘ഗ്രേ ​ഹെ​റോ​ൺ(​ചാ​ര​മു​ണ്ടി)’ പ​ക്ഷി​യു​ടെ സാ​ന്നി​ധ്യം ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശീ​ത​കാ​ല​ത്ത് മാ​ത്രം എ​ത്തു​ന്ന ഗ്രേ ​ഹെ​റോ​ണി​ന്റെ നീ​ളം 98 സെ​ന്റി​മീ​റ്റ​റാ​ണെ​ങ്കി​ലും അ​തി​​ന്റെ ചി​റ​കു​ക​ൾ 195 സെ​ന്റി​മീ​റ്റ​റോ​ളം വി​ട​ർ​ത്താ​ൻ ക​ഴി​യും. പൊ​തു​വെ ഇ​വ​യു​ടെ ഭാ​രം 2070 ഗ്രാം ​വ​രെ​യാ​യി​രി​ക്കും. വ​ലി​യ കാ​ലു​ക​ളും വ​ലി​യ ക​ഴു​ത്തു​മു​ള്ള വ​ലു​പ്പ​മേ​റി​യ​തും എ​ന്നാ​ൽ ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള​തു​മാ​യ ഹെ​റോ​ണു​ക​ൾ പ്രാ​ദേ​ശി​ക വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ക്ഷി​ക​ളി​ൽ ഒ​ന്നാ​ണ്.

ഈ ​സം​ര​ക്ഷി​ത വ​ന​ത്തി​ലേ​ക്ക് ശീ​ത​കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ എ​ത്താ​റു​ണ്ട്. പ്ര​കൃ​തി​ദ​ത്ത സ​ങ്കേ​ത​വും അ​തി​​ന്റെ സ​ന്തു​ലി​ത​മാ​യ പ​രി​സ്ഥി​തി​യും വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​ദേ​ശ​വും ആ​വാ​സ വ്യ​വ​സ്ഥ​യു​മൊ​ക്കെ ഇ​വി​ടേ​ക്ക് ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മു​ഖ്യ​ഘ​ട​ക​ങ്ങ​ളാ​ണ്. 290 ഇ​നം പ​ക്ഷി​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags:    

Similar News