സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

Update: 2023-08-30 07:56 GMT

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Tags:    

Similar News