സൗദി അറേബ്യയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയമ ലംഘനം ; പിഴകൾ പ്രഖ്യാപിച്ച് അധികൃതർ
സൗദി അറേബ്യയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പിഴകൾ പ്രഖ്യാപിച്ചു.
വിവിധ പിഴകളുടെ വിവരം
1. പെയ്ഡ് പാർക്കിങ് ഏരിയയിൽ നിശ്ചിത സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ
2. പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിട്ടാൽ -100 റിയാൽ
3. സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ
4. നിരോധിത സ്ഥലത്ത് പാർക്ക് ചെയ്താൽ -300 റിയാൽ
5. വിഭിന്നശേഷിക്കാർക്കും മറ്റുമായി റിസർവ് ചെയ്തിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്താൽ -300 റിയാൽ
6. പെയ്ഡ് പാർക്കിങ് ഏരിയ ഫീ നൽകാതെ ഉപയോഗിച്ചാൽ -200 റിയാൽ
7. എമർജൻസി ആവശ്യത്തിന് നിശ്ചയിക്കപ്പെട്ട ഏരിയയിൽ പാർക്ക് ചെയ്താൽ -900 റിയാൽ
8. കെട്ടിടങ്ങളുടെ എൻട്രി, എക്സിറ്റ് കവാടങ്ങളിൽ പാർക്ക് ചെയ്താൽ -500 റിയാൽ
9. പാർക്കിങ് സ്ഥലത്ത് അനുമതിയില്ലാതെ തടസ്സം സൃഷ്ടിക്കുക, അല്ലെങ്കിൽ അടച്ചിടുക, സ്വന്തം വാഹനത്തിന് പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിടുക എന്നീ നിയമലംഘനങ്ങൾക്ക് -400 റിയാൽ
10. നിയമം ലംഘിക്കുന്ന വാഹനങ്ങളെ വീഞ്ചിൽ കയറ്റിക്കൊണ്ടുപോകുന്ന ചെലവ് വഹിക്കണം. വലിയ വാഹനങ്ങൾക്ക് 1,250 റിയാലും കാർ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 250 റിയാലും പിഴയായി നൽകണം.