സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 21 പേർക്ക് പരിക്ക്

Update: 2023-03-04 13:21 GMT

സൗദി അറേബ്യയിൽ ബസ് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. തായിഫിന് സമീപം തുർബയിലെ ഹിദ്ൻ റോഡിൽ ബസ് മറിഞ്ഞായിരുന്നു അപകടം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്.

അറബ് വംശജർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ തായിഫിലെ ഹുവയ്യ പ്രിൻസ് സുൽത്താൻ ആശുപത്രി, തായിഫ് കിങ് അബ്ദുൽ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, തായിഫ് കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Similar News