എണ്ണയുൽപാദനത്തിൽ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി, പ്രതിദിനം പത്ത് ലക്ഷം ബാരൽ വരെ കുറവ് വരുത്തും

Update: 2023-07-04 06:30 GMT

എണ്ണയുൽപാദനത്തിൽ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം. ഒപെക്സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉൽപാദന കുറവ് ജൂലൈ, ആഗസ്ത് മാസങ്ങളിൽ കൂടി തുടരും. പ്രതിദിനം പത്ത് ലക്ഷം ബാരൽ വരെയാണ് കുറവ് വരുത്തുക.

പ്രതിദിന എണ്ണയുൽപാദനത്തിൽ സൗദി അറേബ്യ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊർജ്ജമന്ത്രാലയം അറിയിച്ചു. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നിലവിലെ അവസ്ഥ തുടരും. പ്രതിദിന ഉൽപാദനത്തിൽ പത്ത് ലക്ഷം ബാരൽ വരെയാണ് കുറവ് വരുത്തിയത്. നിലവിൽ ഒൻപത് ദശലക്ഷം ബാരലാണ് സൗദിയുടെ പ്രതിദിന ഉൽപാദനം.

എണ്ണയുൽപാദ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്സ് പ്ലസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് ഉൽപാദനത്തിൽ കുറവ് വരുത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തിലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. എണ്ണ വിപണിയുടെ സ്ഥിരതയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈകൊണ്ടത്.

Tags:    

Similar News