മത്വാഫും ഹറമിന്റെ താഴത്തെ നിലയും ഉംറ തീർത്ഥാടകർക്ക് മാത്രമാക്കി അധികൃതർ

Update: 2024-07-02 08:32 GMT

മ​ക്ക ഹ​റ​മി​ലെ മ​ത്വാ​ഫും (ക​അ്​​ബ​ക്ക്​ ചു​റ്റു​മു​ള്ള പ്ര​ദ​ക്ഷി​ണ മു​റ്റം) മ​സ്​​ജി​ദു​ൽ ഹ​റാ​മി​​ന്‍റെ താ​ഴ​ത്തെ നി​ല​യും ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ക്കി​യ​താ​യി പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു. ഞാ​യ​റാ​​ഴ്​​ച മു​ത​ലാ​ണ്​ ഇ​ത്​ ന​ട​പ്പാ​യ​ത്. ഹ​ജ്ജി​ന്​ ശേ​ഷം ഉം​റ സീ​സ​ൺ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ് സീ​സ​ൺ അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഉം​റ വി​സ​ക​ൾ അ​നു​വ​ദി​ച്ച്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​കൂ​ട നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​സു​സൃ​ത​മാ​യി തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും അ​ഭി​ലാ​ഷ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ച്ചു​വ​രുക​യാ​ണ്.

Tags:    

Similar News