റമദാനിൽ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി അപൂർവവും സ്വർണം പൂശി അലങ്കരിച്ചതുമായ ഖുർആൻ കോപ്പികളുടെ പ്രദർശനം ആരംഭിച്ചു. മതപരവും ദേശീയവുമായ അവസരങ്ങളിൽ ലൈബ്രറി നടത്തുന്ന പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായാണിത്. സന്ദർശകർ, ഗവേഷകർ, അറബ്-ഇസ്ലാമിക പൈതൃക കലകളിൽ താൽപര്യമുള്ളവർ, പഠിക്കുന്നവർ എന്നിവർക്ക് ലൈബ്രറിയുടെ അപൂർവ സ്വത്തുക്കളുടെ ശേഖരം കാണുന്നതിനാണിത്.
കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ അൽ മുറബ്ബ ബ്രാഞ്ചിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയിലാണ് പ്രദർശനം. ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള 350 ഖുർആൻ പ്രതികളിൽ നിന്ന് തെരഞ്ഞെടുത്ത അപൂർവ ശേഖരങ്ങളാണ് പ്രദർശനത്തിലുണ്ടാകുക. കഴിഞ്ഞ നൂറ്റാണ്ടുകളിൽ പകർത്തിയ സ്വർണവും അലങ്കരിച്ചതുമായ ഖുർആൻ പ്രതികൾ കൂട്ടത്തിലുണ്ടാകും.