സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Update: 2024-03-28 08:51 GMT

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച മുതൽ ഏപ്രിൽ 1, തിങ്കളാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

മക്ക, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തിയായ കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ഏതാനം പ്രദേശങ്ങളിൽ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News