സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിപ്പിക്കാൻ ഫ്‌ളൈനാസ് എയർ

Update: 2024-05-08 07:26 GMT

സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിക്കിപ്പുമെന്ന് സൌദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് പ്രഖ്യാപിച്ചു. 9 റൂട്ടുകളിലായി പ്രതിദിനം 20 വിമാനങ്ങൾ വരെ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തും. ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയാണ് സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ്. യു.എ.ഇക്കും സൗദിക്കുമിടിയിൽ നിലവിൽ നാല് റൂട്ടുകളിലാണ് ഫ്‌ളൈനാസ് സർവീസ് നടത്തുന്നത്.

ഇത് 9 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും. ജിദ്ദ, റിയാദ്, ദമ്മാം, മദീന എന്നീ സൗദി എയർപോർട്ടുകളിൽ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് നിലവിൽ ഫ്‌ളൈനാസ് സർവീസ് നടത്തുന്നത്. ഇത് അബുദാബി, ഷാർജ, ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുവാനാണ് പദ്ധതി. റിയാദിലെ നിന്ന് ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, അബുദാബിയിലെ ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കും, ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ.

പദ്ധതി നടപ്പിലാകുമ്പോൾ അടുത്ത സെപ്റ്റംബറോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിനം സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരും. നിലവിൽ 70 ഓളം ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളിലായി പ്രതിവാരം 1500 ഓളം വിമാനങ്ങൾ ഫ്‌ളൈനാസിന് വേണ്ടി സർവീസ് നടത്തുന്നുണ്ട്. 2030 ഓടെ ഇത് 165 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

Tags:    

Similar News