ഹ​ജ്ജ്​; 40 ദ​ശ​ല​ക്ഷം കു​പ്പി സം​സം വി​ത​ര​ണം ചെ​യ്യും

Update: 2024-05-10 08:11 GMT

ഇ​ത്ത​വ​ണ ഹ​ജ്ജ്​ സീ​സ​ണി​ൽ 40 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കു​പ്പി സം​സം തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ സം​സം ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​രോ തീ​ർ​ഥാ​ട​ക​നും 22 ബോ​ട്ടി​ലു​ക​ളാ​ണ്​ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സരി​ച്ച്​ വെ​ള്ളം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ക്രി​യ സു​ഗ​മ​മാ​ക്കും. വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളി​ൽ ബാ​ർ​കോ​ഡ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക​രു​മാ​യി നേ​രി​ട്ട് ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും സം​സം ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ക​മ്പ​നി ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണ​പ​ര​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര്യ​ക്ഷ​മ​ത​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ​യും വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ​യും ഒ​രു പ​ര​മ്പ​ര ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    

Similar News