സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം

Update: 2024-10-12 04:14 GMT

സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം. തൊണ്ണൂറ് ദിവസം കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉംറക്ക് വരാൻ അനുവദിക്കുക.

സ്വകാര്യ സന്ദർശന വിസയാണ് വിദേശികൾക്ക് ലഭിക്കുക. ഇതിനായി അപേക്ഷിക്കേണ്ടത് പരിചയമുള്ള ഏതെങ്കിലും സൗദി പൗരന്മാരാണ്. ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം വിസകളിൽ എത്തുന്നവർക്ക് 90 ദിവസം വരെ രാജ്യത്തു തങ്ങാനാവും. എന്നാൽ. ഹജ്ജ് നിർവഹിക്കാൻ ഈ വിസ ഉപയോഗിക്കാനാകില്ല. സൗദിയിലെ ഓൺലൈൻ വിസ പ്ലാറ്റ്‌ഫോം വഴിയാണ് ഇവ ലഭ്യമാവുക.

Tags:    

Similar News