സൗദിയിൽ അതിർത്തികൾക്കരികിലുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

Update: 2024-01-08 10:45 GMT

രാജ്യത്തിന്റെ അതിർത്തികൾക്കരികിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 5-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന കൃത്യമായ അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സൗദി അറേബ്യയിലെ പൗരന്മാരും, പ്രവാസികളും ഈ മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ അടയാള ബോർഡുകൾ, മൺതിട്ടകൾ എന്നിവ മറികടകരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം മുന്നറിയിപ്പ് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് 30 മാസം വരെ തടവും, 25000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Tags:    

Similar News