സൗ​ദി പൊതുനിക്ഷേപ നിധി ; വരുമാനം 331 ശതകോടി റിയാലായി വർധിച്ചെന്ന് റിപ്പോർട്ടുകൾ

Update: 2024-07-03 08:14 GMT

സൗ​ദി പൊ​തു​നി​ക്ഷേ​പ​നി​ധി​ക്ക്​ (പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് -പി.​ഐ.​എ​ഫ്) 2023ൽ ​മൊ​ത്തം വ​രു​മാ​ന​ത്തി​ൽ നൂ​റു​ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. 2022ലെ 165 ​ശ​ത​കോ​ടി റി​യാ​ലി​ൽ​നി​ന്ന് (44 ശ​ത​കോ​ടി ഡോ​ള​ർ) 331 ശ​ത​കോ​ടി റി​യാ​ലാ​യി (88.5 ശ​ത​കോ​ടി ഡോ​ള​ർ) വ​രു​മാ​നം ഉ​യ​ർ​ന്നു. 2023 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തി​ന്​ വി​പ​ണി മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ച്ച​താ​യി പി.​ഐ.​എ​ഫ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ല​ണ്ട​ൻ സ്​​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ലി​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​നു​ള്ള ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2023ലെ ​പി.​ഐ.​എ​ഫി​​ന്റെ ഏ​കീ​കൃ​ത സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പി.​ഐ.​എ​ഫ് ആ​സ്തി​ക​ളു​ടെ മൂ​ല്യം 28 ശ​ത​മാ​നം വ​ർ​ധി​ച്ചു. 2022 അ​വ​സാ​ന​ത്തെ 2.9 ല​ക്ഷം​കോ​ടി റി​യാ​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2023 അ​വ​സാ​ന​ത്തോ​ടെ 3.7 ല​ക്ഷം കോ​ടി റി​യാ​ലാ​യി (990 ശ​ത​കോ​ടി ഡോ​ള​ർ) ഉ​യ​ർ​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം കൊ​ണ്ടും പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള ത​ല​ത്തി​ലും നി​ക്ഷേ​പി​ക്കാ​ൻ ല​ഭ്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തു​മാ​ണ് വ​രു​മാ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

വി​പ​ണി​യി​ലെ സ​മ​കാ​ലീ​ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ക​ഴി​ഞ്ഞ​ത് ആ​സ്തി​ക​ളു​ടെ വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്താ​നും സാ​ധി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ൾ പി.​ഐ.​എ​ഫി​​ന്റെ വ​രു​മാ​ന​വും ആ​സ്തി മൂ​ല്യ​വും ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യും പ്രാ​ദേ​ശി​ക പ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ​ര​മാ​ധി​കാ​ര ഫ​ണ്ടു​ക​ളി​ൽ സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് മി​ക​ച്ച സ്ഥാ​ന​ത്തി​ൽ നി​ൽ​ക്കു​ന്നു. പി.​ഐ.​എ​ഫ് ആ​സ്തി ഉ​യ​ർ​ത്താ​ൻ സൗ​ദി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’ൽ ​ല​ക്ഷ്യം​വെ​ച്ചി​രു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തും ഈ ​മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സാ​മ്പ​ത്തി​ക രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

നി​ക്ഷേ​പേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ഭം, വ​രു​മാ​നം, അ​റ്റ​വ​രു​മാ​നം എ​ന്നി​വ​യു​ടെ നി​ല​വാ​ര​ത്തി​ലെ വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് പി.​ഐ.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. 2022ലെ ​അ​സാ​ധാ​ര​ണ ഉ​യ​ർ​ച്ച​ക്കു ശേ​ഷം ലോ​ഹ​ത്തി​​ന്റെ​യും അ​യി​രി​​ന്റെ​യും വി​ല​യി​ലു​ണ്ടാ​യ ആ​ഗോ​ള ഇ​ടി​വ് കാ​ര​ണം ലോ​ഹ​ങ്ങ​ളു​ടെ​യും ഖ​ന​ന​മേ​ഖ​ല​യി​ലെ വ​രു​മാ​ന​ത്തി​​ന്റെ​യും ഇ​ടി​വ് നി​ക്ഷേ​പേ​ത​ര പോ​ർ​ട്ട്‌​ഫോ​ളി​യോ​യെ ഒ​രു പ​രി​ധി​വ​രെ ബാ​ധി​ച്ച​താ​യും പി.​ഐ.​എ​ഫ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

Similar News