സൗദി അറേബ്യ: സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് മന്ത്രാലയം ആഹ്വാനം ചെയ്തു
തീർത്ഥാടനത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് സൗദി ഹജ്ജ് മന്ത്രാലയം ആഹ്വാനം ചെയ്തു. തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ സമയക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉംറ തീർത്ഥാടനത്തിനായി പെർമിറ്റിൽ അനുവദിക്കപ്പെട്ടിട്ടുള്ള തീയതി, സമയം എന്നിവ പാലിക്കുന്നതിൽ തീർത്ഥാടകർ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും കാരണത്താൽ ഈ സമയക്രമം പാലിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, തീർത്ഥാടകർക്ക് തങ്ങളുടെ അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം റദ്ദ് ചെയ്യുന്നതിനും തീർത്ഥാടനം അനുഷ്ഠിക്കുന്നതിനുള്ള പുതിയ സമയക്രമം നേടുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്.
Thank you for your commitment and awareness.#Makkah_in_Our_Hearts pic.twitter.com/wccElNsdji
— Ministry of Hajj and Umrah (@MoHU_En) July 26, 2023