ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

Update: 2023-05-15 06:17 GMT

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച് ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹജ്ജ് പെർമിറ്റുകൾ നേടിയിട്ടുള്ള വിദേശികൾക്കും, സാധുതയുള്ള റെസിഡൻസി പെർമിറ്റുകളിലുള്ളവർക്കും മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പെർമിറ്റില്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.

Tags:    

Similar News