സൗദിയിൽ ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി

Update: 2023-07-25 04:44 GMT

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന മുഴുവൻ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ തീർത്ഥാടകനിൽ നിന്നും ഇൻഷുറൻസ് ഇനത്തിൽ 87.4 റിയാലാണ് ഈടാക്കുന്നത്. ഈ തുക ഉംറ വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഇൻഷുറൻസ്, തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള പരിരക്ഷ നൽകുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ, പെട്ടന്നുള്ള COVID-19 രോഗബാധ, അപകടങ്ങൾ, മരണങ്ങൾ, ഫ്‌ലൈറ്റ് ക്യാൻസലേഷൻ മുതലായവ ഈ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നതാണ്. ഈ ഇൻഷുറൻസ് പരിരക്ഷ തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് ബാധകം. സൗദി അറേബ്യയ്ക്ക് അകത്ത് മാത്രമാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.

ഈ ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 8004400008 (പ്രാദേശികം), 00966138129700 (ഇന്റർനാഷണൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. https://www.riaya-ksa.com/ എന്ന വെബ്സൈറ്റിൽ നിന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. വിദേശ ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ അറുപത്തിമൂന്ന് ശതമാനം കുറവ് വരുത്തിയതായി മന്ത്രാലയം 2023 ജനുവരിയിൽ അറിയിച്ചിരുന്നു.

Tags:    

Similar News