95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി സൗ​ദി ഇലക്ട്രിസിറ്റി

Update: 2024-10-08 08:57 GMT

വൈ​ദ്യു​തി ത​ട​സ്സ​വും മ​റ്റും മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്​ പ​രി​ഹാ​ര​മാ​യി സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി ക​മ്പ​നി 95 ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. 2023ലെ ​ക​ണ​ക്കാ​ണി​ത്. ഗാ​ര​ണ്ടീ​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

2022-ലെ 72 ​ല​ക്ഷം റി​യാ​ലാ​ണ്​ ഇ​ങ്ങ​നെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യ​ത്. 2023-ൽ ​അ​ത് 33 ശ​ത​മാ​നം വ​ർ​ധി​ച്ചു. റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2023-ൽ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ ന​ഷ്​​ട​പ​രി​ഹാ​ര​ത്തിൻ്റെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​നം വ​ർ​ധി​ച്ച് 84,000 ആ​യി.

ഗാ​ര​ണ്ടീ​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൻ്റെ ഫ​ല​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സൗ​ദി ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി ബാ​ധ്യ​സ്ഥ​രാ​യ കേ​സു​ക​ൾ ക​മ്പ​നി അ​തി​ൻ്റെ റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News