സൗ​ദി കി​രീ​ടാ​വ​കാ​ശിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Update: 2024-05-19 10:58 GMT

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​ഇ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​സീ​സി​യ പാ​ല​സി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ കി​രീ​ടാ​വ​കാ​ശി യു.​എ.​ഇ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. അ​റ​ബ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത ശേ​ഷം വെ​ള്ളി​യാ​ഴ്​​ച സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യെ​ത്തി​യ​ത്. ദ​മ്മാ​മി​ലെ അ​ൽ​ഖ​ലീ​ജ്​​ കൊ​ട്ടാ​ര​ത്തി​ൽ ഒ​രു കൂ​ട്ടം പൗ​ര​ന്മാ​ർ, സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​ന്മാ​ർ, അ​മീ​റു​മാ​ർ എ​ന്നി​വ​രെ കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു. കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി​യും അ​ൽ​അ​ഹ്‌​സ വി​ക​സ​ന അ​തോ​റി​റ്റി​യും ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ്​ കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദ​ർ​ശ​നം. മേ​ഖ​ല​യി​ലെ പൗ​ര​ന്മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത നി​ക്ഷേ​പ മേ​ഖ​ല​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​ണ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ.

Tags:    

Similar News