സൗദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകൾ മുറിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ്

Update: 2023-11-21 06:27 GMT

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ജാഗ്രത പുലർത്താൻ റിയാദ് നിവാസികളോട് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News