സൗദിയിൽ സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയ വിൽപന വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

Update: 2022-08-31 11:19 GMT

സൗദിയിൽ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

വിദ്യാർഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കാന്റീനുകളിൽ ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

മന്ത്രാലയം നിഷ്‌കർഷിച്ച പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌കൂൾ, കോളജ് കാന്റീൻ കരാറുകാർ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

സ്‌കൂളുകളുടെ പരിപാലനത്തിലും ആരോഗ്യ ശുചിത്വകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽശൈഖ് നൽകിയിട്ടുണ്ട്.

Tags:    

Similar News