ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവുമായി സൗ​ദി അറേബ്യ ; ഇളവ് 30 ദിവസത്തിനുള്ളിൽ പണം അടക്കുന്നവർക്ക് മാത്രം

Update: 2024-07-09 08:40 GMT

രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്ക​ണ​മെ​ന്നും സൗ​ദി ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ‘ആ​ർ​ട്ടി​ക്കി​ൾ 75’ അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.

ഇ​ള​വ്​ ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും പി​ഴ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ​ അ​ട​യ്​​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കാ​ല​യ​ള​വ് 90 ദി​വ​സ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള അ​ഭ്യ​ർ​ഥ​ന ‘അ​ബ്ഷി​ർ’​പ്ലാ​റ്റ്‌​ഫോം വ​ഴി ന​ൽ​ക​ണ​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ കാ​ലാ​വ​ധി നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടാ​തെ​യും പി​ഴ അ​ട​ക്കാ​തെ​യും അ​ലം​ഭാ​വം കാ​ണി​ച്ചാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലു​ൾ​പ്പ​ടെ​യു​ള്ള മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ൽ പി​ഴ​യു​ടെ മൂ​ല്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലു​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ.

ഈ ​വ​ർ​ഷം ഏ​പ്രി​ൽ 18നാ​ണ്​ സൗ​ദി​യി​ൽ ട്രാ​ഫി​ക്​ പി​ഴ​ക​ൾ​ക്ക്​ വ​ൻ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ർ​ഷം 18 വ​രെ കു​മി​ഞ്ഞു​കൂ​ടി​യ പി​ഴ​ക​ൾ​ക്ക്​ 50 ശ​ത​മാ​ന​വും അ​തി​നു​ശേ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​ന​വും​ ഇ​ള​വാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ശം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. കു​മി​ഞ്ഞു​കൂ​ടി​യ ലം​ഘ​ന​ങ്ങ​ൾ അ​ട​യ്‌​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 18 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

Tags:    

Similar News