2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തയ്യാറാണെന്ന് സൗദി അറേബ്യ

Update: 2023-10-05 06:53 GMT

2034-ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോളിന് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോൾ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനം അറിയിച്ച് കൊണ്ടാണ് സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകോത്തരനിലവാരത്തിലുള്ള ഒരു ലോകകപ്പ് ടൂർണമെന്റ്‌റ് സംഘടിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ നിലവിലെ സാമൂഹിക, സാമ്പത്തിക പരിവർത്തനം, ഫുട്‌ബോൾ എന്ന കായികമത്സരത്തോടുള്ള തീവ്രമായ അഭിനിവേശം എന്നിവയെ എടുത്തകാട്ടുന്നതാണ് ഈ തീരുമാനം. പ്രധാനപ്പെട്ട ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയിട്ടുള്ള അനുഭവജ്ഞാനത്തിന്റെ പിൻബലത്തിലാണ് രാജ്യം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2023 ഫിഫ ക്ലബ് വേൾഡ് കപ്പ്, 2027 AFC ഏഷ്യൻ കപ്പ് എന്നിവ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എല്ലാ മേഖലകളിലും രാജ്യം കൈവരിച്ചിട്ടുള്ള സമഗ്ര പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് 2034 വേൾഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് വേദിയാകാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനമെന്ന് സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.

Tags:    

Similar News