ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരൻമാരിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനമെന്ന് സർവേ റിപ്പോർട്ട്. 32 രാജ്യങ്ങളിൽ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസി 'ഐപിസോസ് ഗ്ളോബൽ' നടത്തിയ സർവേയിലാണ് സൗദി അറേബ്യക്ക് നേട്ടം.
ഏറ്റവും പുതിയ സർവേ പ്രകാരമാണ് സന്തോഷകരമായ ജീവിതം നയിക്കുന്നവരിൽ സൗദി പൗരൻമാർ ഇടം നേടിയത്. രാജ്യത്ത് നടന്ന സർവേയിൽ പങ്കെടുത്ത 86 ശതമാനം പൗരൻമാരും 'വളരെ സന്തോഷം' എന്നാണ് സർവേയിൽ അഭിപ്രായപ്പെട്ടത്.
സന്തുഷ്ടരായ പൗരൻമാരിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. സർവേയിൽ പങ്കെടുത്ത 91 ശതമാനവും സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. മൂന്നാം സ്ഥാനം നെതർലൻഡ്സ് നേടി. നാലാം സ്ഥാനം ഇന്ത്യക്കും അഞ്ചാം സ്ഥാനം ബ്രസീലിനുമാണ്.