തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ചു സൗദി അറേബ്യ. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്‌പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണിത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങളൊരുക്കും. ഇതിനായി 75 ദശലക്ഷം റിയാൽ ചെലവാക്കും.