സൗ​ദി, ല​ബ​നാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

Update: 2024-09-26 04:50 GMT

ഇ​സ്രാ​യേ​ലും ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല​യും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ട​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ല​ബ​നാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബൗ​ഹ​ബി​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ പൊ​തു​സ​ഭ​യു​ടെ 79ാം സെ​ഷ​നോ​ട്​ അ​നു​ബ​ന്ധി​ച്ചാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്ക​ണ്ട​ത്. ല​ബ​നാ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, അ​ക്ര​മം വ്യാ​പി​ക്കു​ന്ന​തി​ലെ അ​പ​ക​ടം, ല​ബ​നാ​നി​​ന്‍റെ​യും മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ല​ബ​നാ​​നി​ന്‍റെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​ധാ​ന്യം എ​ന്നി​വ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

അ​തി​നി​ടെ, ഇ​സ്രാ​യേ​ലും ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ൽ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ വ​ലി​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ക്ര​മ​ത്തി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്തു​വെ​ന്ന് അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഹൈ​ക്ക​മീ​ഷ​ണ​റെ പ്ര​തി​നി​ധാ​നം ചെ​യ്ത് മാ​ത്യു സാ​ൾ​ട്ട്​ മാ​ർ​ഷ് ജ​നീ​വ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ ഞ​ങ്ങ​ൾ വ​ള​രെ​യ​ധി​കം ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​വ​രു​ടെ വീ​ടു​ക​ൾ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തും അ​വ​രു​ടെ എ​ണ്ണം നി​ര​ന്ത​രം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Similar News