സൗ​ദി ടൂറിസം മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം കാൽലക്ഷത്തിലധികമായി

Update: 2024-12-19 11:07 GMT

സൗ​ദി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി പൗ​ര​രു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷ​ത്തി​ല​ധി​ക​മാ​യി. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 2,46,000 എ​ത്തി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വെ​ളി​പ്പെ​ടു​ത്തി. ഈ ​മേ​ഖ​ല​യി​ലെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ 25.6 ശ​ത​മാ​ന​മാ​ണി​ത്. സൗ​ദി​യി​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 7,13,200 ആ​ണ്​ (74.4 ശ​ത​മാ​നം). ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 9,59,000 ക​വി​ഞ്ഞി​ട്ടു​ണ്ട്. 2023ലെ ​പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 5.1ശ​ത​മാ​നം വ​ർ​ധ​ന​വു​ള്ള​താ​യും അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 8,31,000 ആ​ണ്. 86.6 ശ​ത​മാ​നം. സ്ത്രീ​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 1,28,000 ആ​ണ്. അ​ഥ​വാ മൊ​ത്തം ആ​ളു​ക​ളു​ടെ 13.4 ശ​ത​മാ​ന​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Tags:    

Similar News