ഗാസയിലേക്കുള്ള സൗ​ദി അ​റേ​ബ്യ​യു​ടെ സഹായം തുടരുന്നു; റിലീഫ് പ്രവർത്തനങ്ങൾക്കായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളും കൈമാറി

Update: 2024-02-26 07:37 GMT

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന ഗാ​സ​ക്കാ​ർ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹാ​യം തു​ട​രു​ന്നു. റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ​ഹാ​യ​ത്തി​നാ​യി ട്ര​ക്കു​ക​ളും ഫോ​ർ​ക്ക് ലി​ഫ്റ്റു​ക​ളു​മാ​യി സൗ​ദി​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ഈ​ജി​പ്തി​ലെ അ​ൽ​അ​രീ​ഷ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​ൽ അ​രീ​ഷി​ലെ​ത്തു​ന്ന ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ലോ​ഡ്​ ചെ​യ്യു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​ണ്​ ര​ണ്ട്​ ട്ര​ക്കു​ക​ളും ഫോ​ർ​ക്ക്​ ലി​ഫ്​​റ്റു​ക​ളു​മെ​ത്തി​ച്ച​ത്. ഈ​ജി​പ്ഷ്യ​ൻ റെ​ഡ്  ക്ര​സ​ൻ​റി​നെ സ​ഹാ​യി​ക്കാ​നാ​ണി​ത്.

ഇ​സ്രാ​യേ​ലി​​ന്‍റെ മ​നു​ഷ്വ​ത്വ​ര​ഹി​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും സൗ​ദി ഇ​തി​ന​കം ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ആം​ബു​ല​ൻ​സു​ക​ള​ട​ക്കം ചി​കി​ത്സാ​രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യും ല​ഭ്യ​മാ​ക്കേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ പല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്‍റ്​ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ദി​യെ​ത്തി​ച്ച​ത്. ഗാസ​യി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​നാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സൗ​ദി തു​ട​ക്കം​കു​റി​ച്ച ദേ​ശീ​യ കാ​മ്പ​യി​ന് ന​ല്ല​പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സൗ​ദി​യു​ടെ റി​ലീ​ഫ്​ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ (കെ.​എ​സ്. റി​ലീ​ഫ്) അ​യ​ച്ച 39മ​ത്തെ​യും 40മ​ത്തെ​യും ദു​രി​താ​ശ്വാ​സ വി​മാ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്ര​ക്കു​ക​ളും ഫോ​ർ​ക്ക്​ ലി​ഫ്റ്റു​ക​ളു​മാ​യി ഈ​ജി​പ്തി​ലെ​ത്തി​യ​ത്.

പ​ല​സ്തീ​നി​ക​ളെയെ​ന്നും സ​ഹാ​യി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ.​എ​സ്. റി​ലീ​ഫ് സെ​ന്‍റ​റി​​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ദി കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന​തെ​ന്ന് സെ​ന്‍റ​ർ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​യി​ലാ​യ ല​ബനാനി​ലും സു​ഡാ​നി​ലും കെ.​എ​സ്‌. റി​ലീ​ഫ് സെ​ന്‍റ​ർ ടീ​മു​ക​ൾ ഭ​ക്ഷ​ണ​വി​ത​ര​ണ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘അ​ൽ അ​മ​ൽ ചാ​രി​റ്റ​ബി​ൾ പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യി സി​റി​യ​ൻ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും വ​ട​ക്ക​ൻ ല​ബ​നാനി​ലെ ആ​തി​ഥേ​യ സ​മൂ​ഹ​ത്തി​നു​മി​ട​യി​ൽ പ്ര​തി​ദി​നം 25,000 ബ്രെ​ഡ് ബാ​സ്​​ക്ക​റ്റ്​ വി​ത​ര​ണം ചെ​യ്തു. സു​ഡാ​നി​ലെ സെ​ൻ​നാ​ർ പ്ര​വി​ശ്യ​യി​ലെ എ​ൽ സു​കി പ്ര​ദേ​ശ​ത്തെ 2,570 ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ​സു​ര​ക്ഷാ​പി​ന്തു​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 641 ഭ​ക്ഷ​ണ കൊ​ട്ട​ക​ൾ ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

Similar News