സൗദിയിൽ വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമാക്കി

Update: 2024-04-22 10:23 GMT

ബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് TGA ഇക്കാര്യം അറിയിച്ചത്. ഈ നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് ഗതാഗത്തിനായി ഉപയോഗിക്കുന്ന ട്രക്കുകൾ, വാടകയ്ക്കുള്ള ട്രക്കുകൾ, ഇന്റർനാഷണൽ ട്രാൻസ്പോർട് ബസുകൾ, വാടകയ്ക്കുള്ള ബസുകൾ തുടങ്ങിയ മേഖലകളിലെ വാഹനങ്ങളെയാണ് ഈ ഘട്ടത്തിലെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ കൂട്ടുന്നതിനും, ട്രക്കുകൾ, ബസുകൾ എന്നിവ നിബന്ധനകൾ പാലിച്ച് കൊണ്ടാണ് സർവീസുകൾ നടത്തുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം. 2024 ഏപ്രിൽ 21 മുതൽ സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന നിയമലംഘനങ്ങളാണ് നിരീക്ഷിക്കുന്നത്:

ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ സർവീസ് നടത്തുന്ന ബസുകൾ, ട്രക്കുകൾ എന്നിവ കണ്ടെത്തുന്നതിന്. കാലാവധി അവസാനിച്ച ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവീസ് നടത്തുന്ന ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിന്. കാലാവധി അവസാനിച്ച പഴക്കം ചെന്ന ബസുകൾ കണ്ടെത്തുന്നതിന്.

Tags:    

Similar News