തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ മ​റ്റ്​ പ​ള്ളി​ക​ളി​ലും ന​മ​സ്​​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

Update: 2024-03-20 07:16 GMT

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഹ​റം പ​രി​ധി​ക്കു​ള്ളി​ലെ ഏ​തെ​ങ്കി​ലും പ​ള്ളി​യി​​ൽ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ മ​ക്ക​യി​ലെ ജ​ന​ങ്ങ​ളോ​ടും നി​വാ​സി​ക​ളോ​ടും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നി​ൽ മ​ക്ക​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഹ​റ​മി​​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന​ക്ക്​​ വ​ലി​യ പ്ര​തി​ഫ​ല​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം ഹ​റ​മി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ‘മ​ക്ക മു​ഴു​വ​നും ഹ​റം ആ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

മ​ക്ക നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​റ​മി​ന്റെ മ​ഹ​ത്വം മ​ന​സ്സി​ലാ​ക്കാ​നും അ​തി​ന്റെ മ​ഹ​ത്താ​യ പ്ര​തി​ഫ​ല​ത്തി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ക​യു​മാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​റം അ​തി​ർ​ത്തി​ക്കു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മ​ക്ക ന​ഗ​ര​ത്തി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും വെ​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക്ക്​ ഇ​ര​ട്ടി പ്ര​തി​ഫ​ല​മു​ണ്ടെ​ന്നും അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. മ​ക്ക​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ അ​തി​ൽ മു​ഴു​വ​നും ആ​ത്മീ​യ​ത ക​ണ്ടെ​ത്തു​ന്നു. അ​ത് മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. മ​ക്ക​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് അ​ഞ്ച്​ കി​ലോ​മീ​റ്റ​റും പ​ടി​ഞ്ഞാ​റ് ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്ക് 18 കി​ലോ​മീ​റ്റ​റും തെ​ക്ക് അ​റ​ഫ​യു​ടെ ഭാ​ഗ​ത്തേ​ക്ക്​ ഹ​റ​മി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ വ​രെ​യും മ​ക്ക​യു​ടെ കി​ഴ​ക്ക്​ പ​തി​നാ​ല​ര കി​ലോ​മീ​റ്റ​റും നീ​ണ്ടു​കി​ട​ക്കു​ന്ന​താ​ണ്​ ഹ​റം അ​തി​ർ​ത്തി. ആ​കെ വി​സ്തീ​ർ​ണം 560 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്.

Tags:    

Similar News