പലസ്തീനെ അംഗീകരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന തീരുമാനം ; സൗ​ദി വിദേശകാര്യമന്ത്രി

Update: 2024-05-30 08:49 GMT

സ്പെ​യി​ൻ, നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, സ്ലോ​വേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തെ അം​ഗീ​ക​രി​ക്കുന്ന ന​ട​പ​ടി ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് സ്പെ​യി​ൻ, നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, സ്ലോ​വേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ടു ന​ന്ദി പ​റ​യു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. സ്പാ​നി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗാ​സ്സ​ക്കെ​തി​രാ​യ യു​ദ്ധം ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി നി​യോ​ഗി​ച്ച മ​ന്ത്രി​ സ​മി​തി അം​ഗ​ങ്ങ​ൾ സ്​​പാ​നി​ഷ്​ ത​ല​സ്ഥാ​ന​മാ​യി മാ​ഡ്രി​ഡി​ൽ ന​ട​ത്തി​യ വാർത്ത സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞു. സ്പെ​യി​ൻ, നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, സ്ലോ​വേ​നി​യ രാ​ജ്യ​ങ്ങ​ൾ ച​രി​ത്ര​ത്തി​​ന്‍റെ​റ​യും നീ​തി​യു​ടെ​യും വ​ശ​മാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ഗാ​സ്സ​യി​ൽ മാ​നു​ഷി​ക ദു​ര​ന്തം തു​ട​രു​ക​യാ​ണെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം. സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും​വേ​ണ്ടി​യു​ള്ള ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നാ​യു​ള്ള പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ച​മാ​കാ​നു​ള്ള ശ​രി​യാ​യ നി​മി​ഷ​മാ​ണി​ത്. ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും മ​റ്റു​ള്ള​വ​ർ നി​ങ്ങ​ളു​ടെ മാ​തൃ​ക പി​ന്തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് മു​ന്നോ​ട്ടു​ള്ള വ​ഴി. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ​യും സ​മാ​ധാ​ന​ത്തി​ലും ഐ​ക്യ​ത്തി​ലും ജീ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​​ന്‍റെ നി​ല​നി​ൽ​പ്പി​ലൂ​ടെ​യു​മാ​ണ​ത്. ഞ​ങ്ങ​ൾ​ക്ക് ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​മാ​ണ്. ഗാസ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന്​ ഉ​ട​ന​ടി പ്ര​വേ​ശ​നം ആ​വ​ശ്യ​മാ​ണ്. ഞ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ൾ സ്വീ​ക​രി​ച്ച ഈ ​ന​ട​പ​ടി ഞ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News