രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഡിസംബർ 27, ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 ഡിസംബർ 22 മുതൽ 27 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, ഹൈൽ, സകാക, റിയാദ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അൽ ബാഹ, അബ്ഹ, ജിസാൻ, അൽ ഖുൻഫുദഹ് മുതലായ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്.