പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് വന്യജീവികളെ കൈവശം വച്ചു; സ്വദേശി പൗ​ര​നും മൂന്ന് വിദേശികളും പിടിയിൽ

Update: 2024-06-10 07:37 GMT

പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ 179 ഓ​ളം വ​ന്യ​ജീ​വി​ക​ളെ കൈ​വ​ശം​വെ​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത സൗ​ദി പൗ​ര​നും മൂ​ന്ന്​ വി​ദേ​ശി​ക​ളും പി​ടി​യി​ൽ. സി​റി​യ, ഇ​റാ​ഖി, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ക്കാ​രാ​യ മൂ​ന്നു​ പേ​രെ​യും ഒ​രു പൗ​ര​നെ​യും ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്ര​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ​രി​സ്ഥി​തി സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക​സേ​ന​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ൾ കൈ​വ​ശം വെ​ച്ച​തി​ലു​ൾ​പ്പെ​ടും.

പാ​രി​സ്ഥി​തി​ക വ്യ​വ​സ്ഥ​യു​ടെ​യും വ​ന്യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ പ​രി​സ്ഥി​തി സേ​ന പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ജീ​വി​ക​ളെ നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡെ​വ​ല​പ്‌​മെൻറി​ന് കൈ​മാ​റി​യ​താ​യും സേ​ന വി​ശ​ദീ​ക​രി​ച്ചു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ലു​ള്ള ശി​ക്ഷ 10​ വ​ർ​ഷം വ​രെ ത​ട​വോ മൂ​ന്ന്​ കോ​ടി റി​യാ​ൽ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ഇ​​തി​ലൊ​ന്നോ ആ​യി​രി​ക്കും.

Tags:    

Similar News