സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ചും പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളെക്കുറച്ചും ഫലപ്രദമായ സംഭാഷണം നടത്തിയതായി മോദി എക്സിൽ കുറിച്ചു.
ഭീകരവാദം. അക്രമം, ജനങ്ങൾക്കുണ്ടാകുന്ന ജീവനാശം എന്നിവ ചർച്ച ചെയ്തതായും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.