സൗദിയിൽ ഹജ്ജിന് ശമ്പളത്തോടെ അവധി

Update: 2024-08-29 11:07 GMT

സൗദിയിൽ തൊഴിലാളികൾക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇസ്‌ലാമിക ആരാധനാകർമമായ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പുതുക്കിയ തൊഴിൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പത്ത് ദിവസത്തിൽ കുറയാത്തതതും 15 ദിവസത്തിൽ കൂടാത്തതുമായ അവധിയാണ് തൊഴിലാളിക്ക് ഹജ്ജിനായി നൽകേണ്ടത്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഈ അവധി. ഹജ്ജ് നിർവഹിക്കാനുള്ള തൊഴിലാളിയുടെ അവകാശം ഈ ആർട്ടിക്കിൾ അനുശാസിക്കുന്നുണ്ട്. ഇതിൽ നിബന്ധനകളും കൃത്യമായി മന്ത്രാലയം വിശദീകരിക്കുന്നു. ജീവിതത്തിൽ ഇതുവരെ ഹജ്ജ് ചെയ്യാത്തവർക്കാണ് അവസരം നൽകേണ്ടത്.

മുമ്പ് ഹജ്ജ് ചെയ്തവർക്ക് ഈ ശമ്പള അവധി ലഭിക്കില്ലെന്ന് ചുരുക്കം. മാത്രവുമല്ല, നിലവിലുള്ള സ്‌പോൺസർക്ക് കീഴിൽ രണ്ടു വർഷം ജോലി ചെയ്തവർക്കേ 15 ദിന ശമ്പള അവധി ലഭിക്കൂ. നേരത്തെ തന്നെ സൗദിയിൽ പലകമ്പനികളും ഉംറ ഹജ്ജ് അവധികൾ തൊഴിലാളികൾക്ക് നൽകി വരുന്നുണ്ട്. എന്നാൽ ഇത് തൊഴിൽ നിയമമാക്കി എന്നതാണ് പുതിയ മാറ്റം.

Tags:    

Similar News