മക്കയിലെ വ്യാപര കേന്ദ്രങ്ങളിൽ പരിശോധനയുമായി അധികൃതർ ; 35 കടകളിൽ നിയമ ലംഘനം കണ്ടെത്തി

Update: 2024-06-27 09:53 GMT

ഹ​ജ്ജ് കാ​ല​ത്തി​ന്​ ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ലും മ​ക്ക​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​രോ​ഗ്യ സു​ര​ക്ഷ നി​യ​മ​ങ്ങ​ളും ഭ​ക്ഷ്യ​നി​ർ​മാ​ണ വി​ത​ര​ണ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നും അ​ന​ധി​കൃ​ത തെ​രു​വ് വാ​ണി​ഭ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മ​ക്ക​യി​ലെ മാ​ർ​കറ്റു​ക​ൾ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫ്തീ​രി​യ​ക​ൾ, ഭ​ക്ഷ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ധി​കൃ​ത​ർ ഹ​ജ്ജ് സീ​സ​ണി​ൽ 85 ത​വ​ണ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ൾ​ക്കി​ട​യി​ൽ 35 ക​ട​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്കം ചു​മ​ത്തു​ക​യും ചി​ല​ത് അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഹ​ജ്ജ് സീ​സ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 5,400 കി​ലോ​ഗ്രാം അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി.

150 ലി​റ്റ​ർ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളും 260 ഭ​ക്ഷ്യ​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​ഴ​ക്കം ചെ​ന്ന പാ​ത്ര​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, കാ​റ്റ​റി​ങ്​ കി​ച്ച​ണു​ക​ൾ, ബേ​ക്ക​റി​ക​ൾ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, മൊ​ബൈ​ൽ സ്​​റ്റോ​റു​ക​ൾ എ​ന്നി​വ​ക​ളി​ലെ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഹു​ദൈ​ബി​യ ഏ​രി​യ​യി​ൽ 61 ഫീ​ൽ​ഡ് സ്‌​ക്വാ​ഡു​ക​ൾ ന​ട​ത്തി​യ​താ​യും 40 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും 21 ആ​രോ​ഗ്യ​ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബ​ഹ്‌​റ ഏ​രി​യ​യി​ൽ 38 ഫീ​ൽ​ഡ് സ്‌​ക്വാ​ഡു​ക​ൾ ന​ട​ത്തി​യ​താ​യും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ മൂ​ന്ന്​ ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ക്ക​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​രോ​ഗ്യ​സു​ര​ക്ഷ​യും സു​ഗ​മ​മാ​യി അ​നു​ഷ്‌​ഠാ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​ക എ​ന്ന​താ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വാ​ണി​ജ്യ, ഭ​ക്ഷ്യ വി​പ​ണി​ക​ൾ സ​ദാ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ജീ​വ​ന് അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന എ​ല്ലാം നീ​ക്ക​ങ്ങ​ളും ചെ​റു​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ 940 എ​ന്ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​നും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പൊ​തു​സ​മൂ​ഹ​ത്തോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    

Similar News