'ത്വാഇഫിലെ രാത്രികൾ ' ; സമ്മർ സീസൺ പരിപാടികൾക്ക് തുടക്കം

Update: 2024-07-11 07:27 GMT

‘ത്വാ​ഇ​ഫ്​ നൈ​റ്റ്സ്​’ എ​ന്ന പേ​രി​ൽ ​സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ത്വാ​ഇ​ഫ് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ന​ഹാ​ർ ബി​ൻ സ​ഊ​ദ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.നി​ര​വ​ധി വി​നോ​ദ, സാം​സ്​​കാ​രി​ക, വാ​ണി​ജ്യ, കാ​യി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഈ ​വ​ർ​ഷ​ത്തെ സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ. ത്വാ​ഇ​ഫി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രെ ഗ​വ​ർ​ണ​ർ സ്വാ​ഗ​തം ചെ​യ്തു. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ണു​ത്ത അ​ന്ത​രീ​ക്ഷ​വും അ​തി​മ​നോ​ഹ​ര പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ ത്വാ​ഇ​ഫി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ‘ത്വാ​ഇ​ഫ് നൈ​റ്റ്സ്​’ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​നോ​ദ​വും സാം​സ്കാ​രി​ക​വും കാ​യി​ക​വും കാ​ർ​ഷി​ക​വു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മേ​ഖ​ല​യു​ടെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ചും അ​തി​ന്റെ പു​രാ​ത​ന പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചും സ​ന്ദ​ർ​ശ​ക​രി​ൽ സാം​സ്കാ​രി​ക ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലി​റ്റ​റ​റി ക്ല​ബാ​ണ് ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്പോ​ർ​ട്​​സ്​ അ​നു​ഭ​വ​ങ്ങ​ൾ, ഹോ​ഴ്​​സ്​ ക്ല​ബ് റേ​സു​ക​ൾ, ക്രൗ​ൺ പ്രി​ൻ​സ് ഒ​ട്ട​ക​മേ​ള, മ​രു​ഭൂ​മി റേ​സ്, പാ​ഡ​ൽ ലീ​ഗ് എ​ന്നി​വ​യാ​ണ്​ സ്പോ​ർ​ട്സ് പ​രി​പാ​ടി​ക​ൾ. ത്വാ​ഇ​ഫി​ലെ പ്ര​ശ​സ്ത​മാ​യ വി​വി​ധ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും സീ​സ​ണി​നൊ​പ്പം ക​ർ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം അ​ര​ങ്ങേ​റും.

ത്വാ​ഇ​ഫ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ൽ സ​ദാ​ദി​ലെ അ​ൽ​അ​ജാ​ഇ​ബ് ഗാ​ർ​ഡ​ൻ, ചോ​ക്ല​റ്റ് ഫെ​സ്​​റ്റി​വ​ൽ, റു​ദ​ഫ് സ​മ്മ​ർ ഫെ​സ്​​റ്റി​വ​ൽ, പെ​ർ​ഫ്യൂം എ​ക്‌​സി​ബി​ഷ​ൻ, ഹോ​ഴ്‌​സ് അ​വ​ന്യൂ, അ​ൽ ഹ​ജ്ജാ​ന എ​ന്നി​വ വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്.

Tags:    

Similar News