മദീനയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു

Update: 2024-01-11 06:17 GMT

മദീനയിലെ പ്രവാചക ന​ഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു. ഇസ്ലാമിക നാ​ഗരിക ​ഗ്രാമം എന്ന പേരിലാണ് പുതിയ പ​ദ്ധതി. 257,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് പദ്ധതിയൊരുക്കുക. മദീനയിൽ എത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുളള അവസരമാണ് ഇതിലൂ‌ടെ ഒരുക്കുന്നത്.

മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നത്. വൈവിധ്യമാർന്ന ഇസ്ലാമിക കലാപരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, ഷോപ്പിം​ഗ് അനുഭവങ്ങൾ, റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന തരത്തിലാണ് പദ്ധതി.

ഇസ്ലാമിക പര്യവേഷണത്തിനുളള ഒരു ആ​ഗോള കേന്ദ്രമായും പുതിയ സാംസ്കാരിക കേന്ദ്രത്തെ മാറ്റും. ചരിത്രത്തിലുടനീളമുള്ള മുസ്ലിംകളുടെ ശാസ്ത്രീയ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കാനും കേന്ദ്രത്തിൽ അവസരമുണ്ടാകും.

Tags:    

Similar News