സൗദിയിൽ നിലവിലെ സീസണിൽ ആറ് ദശലക്ഷത്തിലധികം ഉംറ തീർത്ഥാടകരെത്തി

Update: 2023-05-13 08:30 GMT

നിലവിലെ ഉംറ തീർത്ഥാടന സീസണിൽ ആറ് ദശലക്ഷത്തിലധികം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അധികൃതർ അറിയിച്ചു. സൗദി ടൂറിസം മന്ത്രി അഹ്മ്മദ് അൽ ഖത്തീബിനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് റെക്കോർഡാണെന്നും അധികൃതർ അറിയിച്ചു. 2023-ലെ ആദ്യ പാദത്തിൽ വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 581 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

2019-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിലാണിത്. ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും, സൗദി അറേബ്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും ഇതിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ടൂറിസം മേഖലയിലെ നിക്ഷേപകരുമായി നടത്തിയ ഒരു ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Tags:    

Similar News